IndiaLatest

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : ഗ്രാമങ്ങളില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിവരുന്നു. ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജന എന്ന പേരിലുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി 20ന് ഉദ്ഘാടനം ചെയ്യും. ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ 125 ദിവസം നീണ്ടുനില്‍ക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനമാണിത്. 50000 കോടി രൂപയുടെ ചെലവ് വരുന്ന പദ്ധതി കൊണ്ട് പശ്ചാത്തല വികസനവും തൊഴിലവസരം ഉറപ്പുവരുത്തലുമാണ് ഉദ്ദേശിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുവന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ഗ്രാമീണര്‍ക്കുമായാണ് പദ്ധതി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ 20ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ബിഹാറിലെ ഖഗാരിയ ജില്ലയിലെ തേലിഹാര്‍ ഗ്രാമത്തില്‍ നിന്നാണ് പദ്ധതി തുടങ്ങുക. വിവിധ തരത്തിലുള്ള 25 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 125 ദിവസം കൊണ്ട് തീര്‍ക്കും.

ബിഹാര്‍, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഒറിസ സംസ്ഥാനങ്ങളിലാണ് ഇത് നടപ്പിലാക്കുക. ഗ്രാമീണ വികസന മന്ത്രാലയം, പഞ്ചായത്ത് രാജ്, ദേശീയ പാത, റോഡ് ഗതാഗതം. കല്‍ക്കരി, ശുദ്ധജല വിതരണം, പരിസ്ഥിതി, റെയില്‍വേയ്‌സ്, പെട്രോളിയം പ്രകൃതി വാതകം, ടെലികോം, കൃഷി തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് പദ്ധതി നടത്തുക.

Related Articles

Back to top button