KannurKeralaLatest

യോഗദിനം: ഉപന്യാസ മത്സരം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ : അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ഭാഗമായി ജില്ലാ ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തിന് ‘യോഗ ഒരു ജീവിതചര്യ’ എന്ന വിഷയത്തിലും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ‘യോഗ ഒരു ചികിത്സാശാസ്ത്രം’എന്ന വിഷയത്തിലുമാണ് മത്സരം. ഉപന്യാസങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 20 ന് വൈകിട്ട് ആറ് മണിക്കകം അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

Related Articles

Back to top button