KannurKeralaLatest

ഹോപ്പ്” ന് കൈത്താങ്ങുമായി ടിം കണ്ണൂർ സോൾജിയേഴ്സ് എത്തി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പിലാത്തറ: കോവിഡിന്റെ ദുരിതം പേറുന്ന പിലാത്തറയുള്ള ഹോപ്പ് അഗതിമന്ദിരത്തിന് സഹായവുമായി ജില്ലയിലെ സൈനിക കൂട്ടായ്മ ആയ ടിം കണ്ണൂർ സോൾജിയേഴ്സ് എത്തി. നവ മാധ്യമങ്ങളിലൂടെയും, നേരിട്ടും അന്തേവാസികൾ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് അത്യാവശ്യ ഭക്ഷ്യ സാധനങ്ങളുമായി കൂട്ടായ്മയിലെ അംഗങ്ങൾ അഗതിമന്ദിരത്തിൽ എത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി കണ്ണൂരിലെ സാന്ത്വന സേവന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന കൂട്ടായ്മ കേരളത്തിലെ തന്നെ സൈനികരുടെ ആദ്യത്തെ രജിസ്‌ട്രേഡ് സൊസൈറ്റിയാണ്.

15 ലക്ഷത്തോളം രൂപയുടെ സഹായങ്ങൾ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ചെയ്ത ഇവർ നിർദ്ധനരായ ജില്ലയിലെ രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കുക, ബ്ലഡ് ബാങ്കുകൾക്ക് രക്തം നൽക്കുക, ബുദ്ധിമുട്ട് നേരിടുന്ന അഗതിമന്ദിരങ്ങൾക്ക് സഹായങ്ങൾ എത്തിക്കുക, വീരമൃത്യു വരിച്ച ജില്ലയിലെ സൈനികരുടെ സ്മൃതി മണ്ഡപങ്ങൾ ശുചീകരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കൂട്ടായ്മ ഏറ്റെടുത്ത് ചെയ്ത് വരുന്നുണ്ട്. പ്രളയ കെടുതിയുടെ സമയത്ത് പ്രളയബാധിത പ്രദേശങ്ങളിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചും വീട്ടുപകരണങ്ങൾ എത്തിച്ച് നൽകിയും ടിം കണ്ണൂർ സോൾജിയേഴ്സ് ശ്രദ്ധ നേടിയിരുന്നു’

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിയിലുള്ള സൈനികർ തങ്ങൾക്ക് ലഭിക്കുന്ന അവധി ദിനങ്ങളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുന്നത്‌.

ടിം കണ്ണൂർ സോൾജിയേഴ്സ് ട്രഷറർ സുരേഷ് പലേരി, ഷൈജു പട്ടുവം, വിനീഷ് നരിക്കോട് തുടങ്ങിയവർ ചേർന്ന് ഹോപ്പ് ഭാരവാഹികളായ കെ എസ് ജയമോഹൻ, Dr: ഷാഹുൽ ഹമീദ് എന്നിവർക്ക് ഭക്ഷ്യ സാധനങ്ങൾ കൈമാറി.

 

Related Articles

Back to top button