IndiaLatest

ഇരുട്ടടിയായി ഇന്ധന വില

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കൊവിഡിനിടയില്‍ സാധാരണക്കാരുടെ ആശങ്ക കൂട്ടി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി. തുടര്‍ച്ചയായ പതിമൂന്നാം ദിനമാണ് ഇന്ധന വിലവര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും, ഡീസല്‍ ലിറ്ററിന് 72.97രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് ഏഴ് രൂപ 28 പൈസയും, ഒരു ലിറ്റര്‍ പെട്രോളിന് ഏഴ് രൂപ ഒന്‍പത് പൈസയുമാണ് വര്‍ദ്ധിച്ചത്.

Related Articles

Back to top button