KannurKeralaLatest

ക​ണ്ണൂ​രി​ലെ കൊവിഡ് മരണം ; ശ്വാസകോശത്തിലെ ക്ഷതം രോഗാവസ്ഥ സങ്കീർണമാക്കി

“Manju”

ഹർഷദ്ലാൽ തലശ്ശേരിപ​യ്യ​ന്നൂ​ർ: കോ​വി​ഡ് -19നൊ​പ്പം ശ്വാ​സ​കോ​ശ​ത്തി​ലെ ഗു​രു​ത​ര രോ​ഗം മൂ​ർ​ച്ഛി​ച്ച​താ​ണ്​ എ​ക്സൈ​സ് ഓ​ഫി​സ് ഡ്രൈ​വ​ർ സു​നി​ൽ കു​മാ​റി​നെ ര​ക്ഷി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യ​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും തീ​ർ​ത്തും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ 14നാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

നേ​ര​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ പ​നി, വ​യ​റി​ള​ക്കം എ​ന്നി​വ​ക്കാ​യി ചി​കി​ത്സ തേ​ടി​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഓ​ക്​​സി​ജ​ൻ തെ​റ​പ്പി, ആ​ൻ​റി​ബ​യോ​ട്ടി​ക്, ആ​ൻ​റി വൈ​റ​ൽ മ​രു​ന്നു​ക​ൾ ന​ൽ​കു​ക​യും ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്ന് രാ​ത്രി​ത​ന്നെ എ​ൻ.​ഐ.​വി മാ​സ്‌​ക്കു​ള്ള വ​െൻറി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി സ്ര​വം അ​യ​ക്കു​ക​യും ചെ​യ്​​തു.

തി​ങ്ക​ളാ​ഴ്​​ച പ​നി കു​റ​യാ​ത്ത​തി​നാ​ൽ ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​ള​വി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച​യാ​യ​പ്പോ​ഴേ​ക്കും പ​നി കു​റ​ഞ്ഞെ​ങ്കി​ലും ശ്വാ​സ​ത​ട​സ്സം അ​ധി​ക​മാ​യി. എ​ക്സ്- റെ​യി​ൽ ശ്വാ​സ​കോ​ശ​ത്തി​ന് ക്ഷ​തം സം​ഭ​വി​ച്ച​താ​യും ക​ണ്ടെ​ത്തി. 17ാം തീ​യ​തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​ര​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല സ​മ​യാ​സ​മ​യം വി​ല​യി​രു​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ര​ക്ത​സ​മ്മ​ർ​ദം താ​ഴു​ക​യും മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത് കു​റ​യു​ക​യു​മാ​യി​രു​ന്നു.
പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മു​ള്ള മ​രു​ന്നു​ക​ൾ തു​ട​ർ​ന്നി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ സു​നി​ൽ കു​മാ​റി​​െൻറ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്‌​ഥ​യി​ലാ​വു​ക​യും 9.55ന് ​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ ആ​ശു​പ​​ത്രി വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി.

 

Related Articles

Back to top button