KeralaLatest

കുട്ടികളുടെ വീടുകളിൽ പുസ്തകമെത്തിക്കുക എന്ന ലക്ഷ്യവുമായി കൊട്ടിയൂർ തലക്കാണി യുപി സ്കൂൾ

“Manju”

 

ഹർഷദ്ലാൽ തലശ്ശേരി

കൊട്ടിയൂർ:വായനാദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ തലക്കാണി ഗവൺമെൻ്റ് യുപി സ്കൂളിൽ പുസ്തകവണ്ടി ഫ്ളാഗ് ഓഫ് ചെയ്യ്തു.ലോക് ഡൗൺ കാലമായതിനാൽ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകളിൽ പുസ്തകമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തലക്കാണി സ്കൂൾ ഇത്തരം ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. പുസ്തകവണ്ടി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ഫ്ളാഗോഫ് ചെയ്യ്തു. ഹെഡ്മാസ്റ്റർ ഷാജി ജോൺ, പിടിഎ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button