KeralaLatest

ആസാം സ്വദേശിനിയായ ആറുവയസുകാരിയെ പീഡിപ്പിച്ച മധ്യവസയ്ക്കന്‍ പിടിയില്‍

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പൂവ്വം അഞ്ചുകുന്നില്‍ താമസിക്കുന്ന ആസാം സ്വദേശികളായ ദമ്പതികളുടെ മകളാണ് 17 ന് ഉച്ചയോടെ പീഡനത്തിനിരയായത്. പൂവ്വത്തെ അമല്‍ പപ്പടം കമ്പനിയിലെ മലപ്പുറം എരമംഗലം സ്വദേശി കെ.എ നാരായണനാ(50)ണ് പിടിയിലായത്.

നാരായണന്റെ സഹോദരനാണ് പപ്പടകമ്പനി നടത്തുന്നത്. ഇവിടെ ജോലിക്കാരിയാണ് പെണ്‍കുട്ടിയുടെ അമ്മ. അമ്മ അകത്ത് ജോലിചെയ്യവേ മിഠായി വാങ്ങിത്തരാമെന്നുപറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ നാരായണന്‍ പീഡിപ്പിക്കുന്നതിനിടയില്‍ അമ്മ തന്നെയാണ് സംഭവം നേരില്‍ കണ്ട് ബഹളംവെച്ചത്. ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെതുടര്‍ന്ന് തളിപ്പറമ്പ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നാരായണനെതിരെ കേസെടുത്തത്.

ഒളിവില്‍പോയ ഇയാളെ സി.ഐ യുടെ നേതൃത്വത്തില്‍ എ.എസ്.ഐ അബ്ദുല്ഡ റൗഫ്,സി.പി.ഒ മാരായ സഹനേഷ്,ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു

 

Related Articles

Back to top button