KeralaLatestPalakkad

പാലക്കാട് അപകട മേഖല,​ തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ കൂടുന്നത് ജില്ലയ്‌ക്ക് വെല്ലുവിളി: മന്ത്രി എ.കെ ബാലന്‍

“Manju”

സിന്ധുമോള്‍ ആര്‍

 

പാലക്കാട്: കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാലക്കാട് ജില്ല അപകടമേഖലയെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് ജില്ല അപകടമേഖലയില്‍ കൂടിയാണ് കടന്നു പോകുന്നതെന്നും ഏത് സമയത്തും നിയന്ത്രണങ്ങളില്‍ നിന്നും വഴുതിപ്പോകാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടില്‍ കേസുകള്‍ കൂടുന്നത് വെല്ലുവിളിയാണ്. എന്നാല്‍ കൊവ‍ിഡ് പരിശോധന സംവിധാനങ്ങള്‍ നിലവില്‍ കാര്യക്ഷമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐ.സി.എം.ആര്‍ അനുമതി കിട്ടുന്ന മുറയ്ക്ക് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രി ആയി മാറ്റും. മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ ജീവനക്കാരെ ഉടന്‍ തന്നെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ഒ.പി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇനി കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആയാല്‍ പാലക്കാട് ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ സൗകര്യം സജ്ജമാണെന്നും അദ്ദേഹം പറ‌ഞ്ഞു.

Related Articles

Back to top button