KeralaLatestThrissur

തൃശൂർ ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

ജൂൺ 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ നടവരമ്പ് സ്വദേശി (32), 13 ന് ജിദ്ദയിൽ നിന്ന് തിരിച്ചെത്തിയ മാടായിക്കോണം സ്വദേശി (43), 8 ന് മധ്യപ്രദേശിൽ നിന്ന് തിരിച്ചെത്തിയ ചേലക്കോട്ടുക്കര സ്വദേശിനി (23), 17 ന് ഉത്തർപ്രദേശിൽ നിന്ന് തിരിച്ചെത്തിയ ചേറ്റുപുഴ സ്വദേശി (25) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14055 പേരും ആശുപത്രികളിൽ 168 പേരും ഉൾപ്പെടെ ആകെ 14223 പേരാണ് നിരീക്ഷണത്തിലുളളത്

 

Related Articles

Back to top button