KannurKeralaLatest

ഗാന്ധിസ്മൃതി മ്യൂസിയം യാഥാർഥ്യമാവും 4.45 കോടിയുടെ പദ്ധതി തയ്യാറാവുന്നു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പയ്യന്നൂർ : പയ്യന്നൂരിന്റെ സ്വപ്നപദ്ധതിയായ ഗാന്ധിസ്മൃതി മ്യൂസിയം യാഥാർഥ്യമാക്കാൻ വഴിയൊരുങ്ങുന്നു.

ബജറ്റവതരണവേളയിൽ ഈ വിഷയമുന്നയിച്ച് ലോക്‌സഭയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അവതരിപ്പിച്ച പ്രമേയത്തിന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ് പട്ടേൽ അയച്ച മറുപടിയിലാണ് ഇക്കാര്യമറിയിച്ചിട്ടുള്ളത്.

പയ്യന്നൂരിൽ ഗാന്ധിസ്മൃതി മ്യൂസിയം സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും 4.45 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് കണക്കാക്കിയിട്ടുള്ളതെന്നും എം.പി.ക്ക് അയച്ച കത്തിൽ മന്ത്രി വ്യക്തമാക്കി.

മഹാത്മാ ഗാന്ധിയുടെ സ്മരണ നിലനിർത്താനും ഗാന്ധിദർശനങ്ങൾ പുതുതലമുറകളിലേക്ക് പകർന്നുൽകാനുമുള്ള ലക്ഷ്യത്തോടെ ഒന്നരക്കോടി രൂപ ചെലവ് കണക്കാക്കിയ മ്യൂസിയത്തിനായി 2013 ഒക്ടോബറിൽ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. പിന്നീട് പണമനുവദിക്കാത്തതിനാൽ ഇത് കടലാസിലൊതുങ്ങി. ഇതിനായി പയ്യന്നൂർ ഖാദി കേന്ദ്രത്തിന് സമീപത്തെ കെട്ടിടം അറ്റകുറ്റപ്പണിചെയ്ത് മ്യൂസിയം അതിലേക്ക് മാറ്റാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും മറ്റൊന്നും നടന്നിരുന്നില്ല.

ഖാദിയുടെ പാരമ്പര്യവും സ്വാതന്ത്ര്യസമരത്തിലെ ഖാദിയുടെ പങ്കും പിന്നീടുണ്ടായ പരിണാമങ്ങളും സജ്ജീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.

അതിനായി മഹാത്മാഗാന്ധി നൂൽനൂൽക്കുന്നതിനുപയോഗിച്ച രണ്ടുകതിർ ചർക്ക മുതൽ പന്ത്രണ്ട് കതിർ ചർക്കവരെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനൊക്കെ പദ്ധതിയിട്ടിരുന്നു.

 

Related Articles

Back to top button