KeralaLatestThiruvananthapuram

ചരിത്രം സൃഷ്ട്ടിച്ച് ധർമ്മയാത്ര സമാപിച്ചു

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം. ശിവഗിരി ടൂറിസം സർക്യൂട്ട് പിൻവലിച്ച കേന്ദ്ര സംസ്ഥാനസർക്കാരുകൾക്ക്താക്കീതായി ധർമ്മയാത്ര സമാപിച്ചു.കോൺഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതൻ നടത്തിയ കാൽനട പദയാത്രയാണ് സംസ്ഥാനത്തെ സമര പോരാട്ടങ്ങളിൽ ചരിത്രം സൃഷ്ട്ടിച്ചത്… 80 കിലോമീറ്റർ അരുവിപ്പുറം മുതൽ ശിവഗിരി വരെയുള്ള ദൂരം സമര ഭടൻമാർ നടന്നെടുത്തത് പുതിയ ഒരു നാഴിക കല്ലായി മാറി, എണ്ണൂറോളം പോയിൻറുകളിൽ വിവിധ സാംസ്കാരിക, സാമൂഹിക സംഘടനകൾ സ്വീകരണം നൽകി ,ആബാലാ വൃദ്ധജനങ്ങൾ പങ്കെടുത്തു.

മുൻ കെ.പി സി സി പ്രസിഡണ്ട് കെ.മുരളീധരൻ അരുവിപ്പുറത്ത് ഉത്ഘാടനം ചെയ്ത പദയാത്ര സമ്മേളനം ആദ്യ ദിനം സെക്രട്ടറിയേറ്റ് നടയിൽ സമാപിച്ചു, സമാപന സമ്മേളനം ഉമ്മൻ ചാണ്ടി അഭിസംബോധന ചെയ്തു, ഡോ.ജി.വി ഹരി പ്രസംഗിച്ചു, ഷാഫി പറമ്പിൽ MLA, രമ്യ ഹരിദാസ് എം.പി, തുടങ്ങിയവർ അഭിവാദ്യങ്ങൾ നേർന്നു. രണ്ടാം ദിനം സെക്രട്ടറിയേറ്റിന് മുന്നിൽ എ.കെ ആൻറണിയുടെ അഭിസംബോധനയോടെ ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ സമാപിച്ചു., ഷാനിമോൾ ഉസ്മാൻ MLA സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

മൂന്നാം ദിനം ആശാൻ സ്മാരകത്തിൽ ആരംഭ സമ്മേളനം ടി ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്ത യാത്രയിൽ ബിന്ദുകൃഷ്ണ പ്രസംഗിച്ചു. വൈകുന്നേരം ശിവഗിരിയിൽ സമാപിച്ച യോഗത്തിൽ രമേഷ് ചെന്നിത്തല ഉത്ഘാടനം ചെയ്തു, വർക്കല കഹാർ, അടൂർ പ്രകാശ് Mp തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button