InternationalLatest

ഇന്ന് യോഗ ദിനം

“Manju”

ജൂണ്‍ 21 അന്താരാഷ്‌ ട്ര യോഗദിനമായി ആചരിക്കുന്നു യോഗയുടെ വീക്ഷണഗതിയില്‍ ജൂൺ 21 നു ഉത്തരായനം ആരഭിക്കുകയാണ്, സൂര്യന്‍റെ ബ്രഹ്മാന്ധചലനത്തില്‍ വടക്കുനിന്നു തെക്കു ദിക്കിലേയ്ക്കുള്ള പ്രയാണം ആരംഭിക്കുകയും, അതുവഴി ഭൂമിയുമായുള്ള ബന്ധത്തിന്‌ പ്രത്യേകതരം രൂപാന്തരം സംഭവിയ്ക്കുകയും ചെയ്യൂ ന്നുവെന്നതുമുള്ള കാരണത്താലാണ് ഈ ദിനം യോഗാദിനമായി പ്രഖ്യാപിക്കുന്നതിനായി ശുപാര്‍ശ ചെയ്തത് .

അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് യോഗ. യോഗയുടെ ഗുണങ്ങള്‍ ലോക പ്രശസ്‌തമാണ്‌. യോഗ ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൂണ്‍ അന്താരാഷ്ട്ര യോഗ ദിനമായി നിര്‍ദേശിച്ചത് ജൂണ്‍ 21നാണ് ഇന്ത്യയില്‍ ആദ്യമായി യോഗാദിനം ആചരിച്ചത്‌. 2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. .

പ്രധാനമന്ത്രി നരേന്ദ്രമോഡി സെപ്‌റ്റംബര്‍ 14–ന്‌ യു.എന്‍ സമ്മേളന വേദിയില്‍വച്ച്‌ ഈ ആശയം അവതരിപ്പിച്ചു. 193 അംഗരാഷ്ട്രങ്ങളില്‍ 175 ന്‍റെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബര്‍ 14–ന്‌ അംഗീകരിയ്ക്കപ്പെടുകയുണ്ടായി.

ആരോഗ്യമുള്ള ശരീരം, ആനന്ദം നിറഞ്ഞ മനസ്, ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയുടെ വികാസമാണ് യോഗ ലക്ഷ്യമാക്കുന്നത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്.

ഉത്തരായന കാലത്ത്‌ ആദിയോഗി സ്വന്തം നയനങ്ങള്‍ തെക്കു ഭാഗത്തേയ്ക്ക്‌ ചലിപ്പിച്ചുകൊണ്ട്‌ സപ്‌തര്‍ഷികള്‍, അഥവാ ഏഴ്‌ ഋഷിമാരെ ദര്‍ശിച്ചുവെന്നതും, പില്‍ക്കാലത്ത്‌ അവരാണദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നതെന്നതും. യോഗയെന്ന ശാസ്‌ത്രം അതിനുശേഷം ലോകമെമ്പാടും ഈ ഋഷിമാരാണ് പ്രചരിപ്പിച്ചുവെന്നത് പുരാണങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു.മ ബി ഈ ഏഴു ശിഷ്യന്മാര്‍ക്കു പ്രഥമ യോഗാ നിര്‍ദേശങ്ങള്‍ കൈമാറിയത് ഉത്തരായനകാലത്തെ വെളുത്ത വാവ് ദിവസമാണെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഈ മഹത് ദിനം ഗുരുപൂര്‍ണിമയെന്ന പേരില്‍ ആഘോഷിയ്ക്കപ്പെടുകയും ചെയ്യുന്നു.

അന്താരാഷ്‌ട്ര യോഗാദിനമായി ജൂണ്‍ 21 നിര്‍ദ്ദേശിയ്ക്കപ്പെട്ടപ്പോള്‍ ഉത്തരഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമാണതെന്ന്‍ പ്രധാനമന്ത്രി മോഡി പറയുകയുണ്ടായി.

ഒരു പ്രത്യേക മതത്തിലോ സിദ്ധാന്തത്തിലോ മാത്രമായി യോഗ ഒതുങ്ങിക്കൂടുന്നില്ല. അഹിംസ, വിശ്വസ്‌നേഹം, ഭൂതദയ, സാകല്യത്വം തുടങ്ങിയവയൊക്കെ ഇതു പരിപോഷിപ്പിയ്ക്കുന്നു. ധാര്‍മികചിന്ത, വിശ്വാസ പ്രമാണങ്ങള്‍, മതങ്ങള്‍, ദേശങ്ങള്‍, ഭാഷകള്‍, നാനാതരത്തിലുള്ള പശ്ചാത്തല വൈവിധ്യങ്ങള്‍ എന്നിവയെയെല്ലാം പരിച്ഛേദിച്ചുകൊണ്ട്‌ നീങ്ങുന്ന പ്രഭാവമാണു യോഗ സൃഷ്ടിച്ചെടുക്കുന്നത്‌ .

ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള ആര്‍ജവവും യോഗ കൈവരിച്ചുകഴിഞ്ഞു.

ജീവിതപ്രവര്‍ത്തനത്തിന്‍റെ പര്യവേക്ഷണമാണ്‌ യോഗ ആവിഷ്‌കരിച്ചെടുക്കുന്നത്‌. മതങ്ങളെയെല്ലാം പിന്‍തള്ളിക്കൊണ്ട്‌ നിശ്ചിതമായ പരിണാമങ്ങള്‍ക്കതീതമായി മനുഷ്യവളര്‍ച്ചയ്ക്കുള്ള സാധ്യതയാണ്‌ ഇവിടെ തുറക്കപ്പെടുന്നത്‌. സംശുദ്ധമായ തരത്തില്‍ യോഗയെന്ന ശാസ്‌ത്രം അനാവരണം ചെയ്യപ്പെടണമെന്നത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്തമാണ്‌. ആന്തരികവികസന ശാസ്‌ത്രം, സൌഖ്യം, വിമോചനം എന്നിവ ഭാവി തലമുറകള്‍ക്കു നാം പ്രദാനം ചെയ്യപ്പെടേണ്ടതായ അതിവിശിഷ്ടമായ പാരിതോഷികങ്ങളുമാണ്‌.

അന്താരാഷ്‌ട്ര യോഗ ദിനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഈ ദിശയിലേയ്ക്കുള്ള ഉല്‍കൃഷ്ടമായ ചുവടുവയ്‌പായിത്തീരുകയാണ്‌. ഭൂമിയെന്ന ഗ്രഹത്തിലുടനീളം ഇതിനൊരു തരംഗപ്രഭാവം സൃഷ്ടിക്കാന്‍ സാധിക്കുന്നുവെന്നതും ആശാവഹമാണ്‌.

സദ്‌ഗുരു ജഗ്ഗി വാസുദേവ് പറയുന്നു…

Related Articles

Back to top button