InternationalLatest

സൗദിയിൽ 4 പേരടക്കം ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു; ആകെ മരണം 254

“Manju”

 

കോവിഡ‍് ബാധിച്ച് സൗദി അറേബ്യയിൽ നാലുപേരടക്കം ഗൾഫിൽ അഞ്ച് മലയാളികൾ കൂടി  മരിച്ചു. കൊല്ലം തെന്മല സ്വദേശി സുനിൽ കുമാർ പുരുഷോത്തമൻ(43), കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമൻ എന്നിവർ ദമാമിലും കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷൈജൽ(34) റിയാദിലും മലപ്പറും പാണ്ടിക്കാട് സ്വദേശി അബ്ദുൽ കരീം(60) മക്കയിലുമാണ് മരിച്ചത്. കണ്ണൂർ ഏഴോം സ്വദേശി എം.പി.രാജൻ (50 ) ആണ് ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ചത്.
സുനിൽ കുമാർ കോവിഡ് ബാധിച്ച് പത്തു ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ഷൈജൽ റിയാദ് സുലൈമാൻ അൽ ഹബീബ് ആശുപത്രിയിലാണ് മരിച്ചത്. അബ്ദുൽ കരീം, മക്ക അൽ നൂർ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 89 ആയി.
ബഹ്റിനിൽ മരിച്ച രാജൻ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 254 ആയി.

Related Articles

Back to top button