സോണിയുടെ റോബോട്ട് പട്ടിക്കുട്ടി നിങ്ങളെ കാത്ത് പടിക്കലിരിക്കും!

സോണിയുടെ റോബോട്ട് പട്ടിക്കുട്ടി നിങ്ങളെ കാത്ത് പടിക്കലിരിക്കും!

“Manju”

 

സോണിയുടെ റോബോട്ടിക്ക് പട്ടിക്കുട്ടിയായ അയ്‌ബോ (Aibo) പുതിയ ഏതാനും വേലത്തരങ്ങള്‍ കൂടെ പഠിച്ചു. പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വന്നതോടെ, അത് ഉടമയെക്കാത്ത് മുന്‍വാതില്‍ക്കലിരിക്കും. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ കണക്ടഡ് പട്ടിക്കുട്ടി എവിടെ കാത്തിരിക്കണമെന്ന കാര്യം നിങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കാമെന്ന് സോണി പറയുന്നു. ഇരിക്കേണ്ട സ്ഥലം കാണിച്ചുകൊടുക്കുമ്പോൾ തന്നെ പട്ടി അവിടെയത്തി തലതാഴ്ത്തി മണത്തു നോക്കി ലൊക്കേഷന്‍ സ്‌റ്റോർ ചെയ്യും. ഉദാഹരണത്തിന് വാതിലിനടുത്താണ് ഇരിക്കേണ്ടത് എന്നു പറഞ്ഞു കൊടുത്താല്‍ വാതിലിന്റെ ഐക്കണ്‍ പട്ടിയെ നിയന്ത്രിക്കാന്‍ ഫോണില്‍ നല്‍കിയിരിക്കുന്ന ആപ്പില്‍ തെളിയും. സെറ്റ് അപ് വിജയിച്ചാല്‍, അപ്പോള്‍ മുതല്‍ നിങ്ങള്‍ പുറത്തുപോയി എത്തുന്ന ഓരോ തവണയും പട്ടി അവിടേക്ക് നടന്നെത്തി നിങ്ങള്‍ക്ക് ഹലോ പറയുമെന്ന് സോണി പറയുന്നു. ഇത്തരത്തിലുള്ള ഒരു പിടി പുതിയ ഫീച്ചറുകള്‍ പട്ടിക്കു കൂടുതലായി ലഭിക്കുമെന്നും സോണി പറയുന്നു. പട്ടിക്കായി 2,900 ഡോളര്‍ നല്‍കിയ ഉപയോക്താക്കളുടെ മുഖത്ത് ഇത് സന്തോഷം വരുത്തുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും, ഇനിയും ഇത്തരം പുതിയ വേലത്തരങ്ങള്‍ പഠിച്ച് പട്ടി ‘വളരുമെന്നാണ്’ സോണി ഉപയോക്താക്കളോട് പറയുന്നത്.

Related post