IndiaLatest

വിവാഹദിവസം വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു

“Manju”

ശ്രീജ.എസ്

 

വിവാഹദിവസം വരന്‍റെ വീട്ടിലേക്കുളള യാത്രാമധ്യേ വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു കാര്‍. പുഴയിലേക്ക് വീണ കാര്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട നാട്ടുകാര്‍, ഉടനെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതിനാല്‍ മുങ്ങിത്താഴും മുന്‍പേ യാത്രക്കാരെ രക്ഷപ്പെടുത്താനായി. ആളപായമുണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുകയാണിപ്പോള്‍. ഇന്നലെയാണ് അപകടമുണ്ടായത്. കാറില്‍ വധൂവരന്മാരെ കൂടാതെ മൂന്ന് ബന്ധുക്കള്‍ കൂടിയുണ്ടായിരുന്നു.

Related Articles

Back to top button