IndiaLatest

ബിഹാറിലെ ഗണ്ഡക് ഡാം നിര്‍മ്മാണം നേപ്പാള്‍ തടഞ്ഞു

“Manju”

ശ്രീജ.എസ്

 

പാറ്റ്ന :കാലാപാനിയടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഭൂമിയിലെ ഡാം നിര്‍മ്മാണവും തടഞ്ഞ് നേപ്പാള്‍. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണിയാണ് നേപ്പാള്‍ തടഞ്ഞത്. ബിഹാര്‍ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്.
അതിര്‍ത്തിയിലെ ലാല്‍ബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറില്‍ പ്രളയത്തിനുള്ള സാധ്യത കൂട്ടും. ഇതു മുന്‍കൂട്ടി കണ്ട് നടത്തിയ അറ്റകുറ്റപ്പണിയാണ് നേപ്പാള്‍ അതിര്‍ത്തി രക്ഷാസേന തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഇങ്ങനെയൊരു നടപടി നേപ്പാളിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് ജാ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച്ച ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ ഡാം നിര്‍മ്മാണം തടയാനും നേപ്പാള്‍ തയ്യാറായത്. ഇന്ത്യയ്ക്കെതിരായ നേപ്പാളിന്റെ പൊടുന്നനെയുള്ള പ്രകോപനത്തിന് പിന്നില്‍ ചൈനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button