KeralaLatestWayanad

ചെള്ളുപനി ബാധിച്ച്‌ വീട്ടമ്മ മരിച്ചു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

വയനാട് : വയനാട്ടി​ല്‍ ചെള്ളുപനി​മൂലം വീട്ടമ്മ മരി​ച്ചു. തവി​ഞ്ഞാല്‍ സ്വദേശി​ സോഫി​യയാണ് മരി​ച്ചത്. രോഗം ഗുരുതരമായതി​നെ തുടര്‍ന്ന് രണ്ടാഴ്ചയായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇവിടെ മറ്റാര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

അതേസമയം മഴക്കാലമായതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുകയാണ്. ഡങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതല്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.കഴിഞ്ഞ ഒരുമാസം സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കൊവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. കൊവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒന്നുപോലെ ആയതാണ് കൂടുതല്‍ പേര്‍ കൊവിഡ് ടെസ്റ്റ് ആവശ്യപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button