KeralaLatest

പ്രവാസികളോട് കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെ പായം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

വള്ളിത്തോട് : കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെ പായം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനത്തെ തുടർന്നാണ് പ്രതിഷേധ സംഗമം നടത്തിയത്. സർക്കാരുകളുടെ പോരാട്ടം പ്രവാസികളോട് വേണ്ട കോവിഡിനോട് മതി, പ്രവാസികൾ കറവ പശുക്കളല്ല, മുഴുവൻ പ്രവാസികളെയും സൗജന്യമായി നാട്ടിലെത്തിക്കുക, പ്രവാസികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ല കാർഡുകളുമായാണ് സമരം നടത്തിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം
ഹുസൈൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി വള്ളിത്തോട് മുഖ്യപ്രഭാഷണം നടത്തി കേരളത്തിലേക്ക് മടങ്ങിയെത്തിയ 72,095 പ്രവാസി മലയാളികളിൽ 13 21 പേർക്ക് മാത്രമാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചതെന്നും ഇത് 1.83 ശതമാനം മാത്രമാണന്നും ഓരോ ദിവസവും സർക്കാർ പുറത്തുവിടുന്ന കോവിഡ് കേസുകളിൽ വിദേശത്ത് നിന്നും എത്തിയവരുടെ എണ്ണം എടുത്തു പറഞ്ഞ് ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുകയാണെന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ അത് തീരെ കുറവാണെന്നുള്ള വസ്തുത തുറന്ന് പറയാൻ സർക്കാരോ ആരോഗ്യ വകുപ്പോ നോർക്കയോ ഇതുവരെ തയ്യാറായിട്ടില്ലന്നും ഇബ്രാഹിം കുട്ടി വള്ളിത്തോട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കോവിഡ് പരിശോധനയില്ലാതെ വിമാനത്തിൽ വരുന്നത് അപകടമാണന്ന് ആവർത്തിച്ചു പറയുന്ന സർക്കാർ ഇതുവരെ നാട്ടിലെത്തിയവരിൽ 98 ശതമാനത്തിലധികം പേർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.കെ യാക്കൂബ്, ടി.പി.അബ്ദുള്ള ഹാജി, മുസ്ലിം യൂത്ത് സിക്രട്ടറി അബ്ബാസ് പാക്കത്ത് തുടങ്ങിയവർ സംസാരിച്ചു.

 

Related Articles

Back to top button