IndiaLatest

കോവിഡ് രോഗികളില്‍ ഡെക്‌സാമെത്തസോണ്‍ ഉപയോഗിക്കാം

“Manju”

ശ്രീജ.എസ്

ജനീവ: ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികളില്‍ ജീവന്‍രക്ഷാ മരുന്നെന്ന നിലയില്‍ ഫലപ്രദമായ ഡെക്‌സാമെത്താസോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഊന്നല്‍ നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചെറിയ ഡോസില്‍ സ്റ്റിറോയ്ഡായ ഡെക്‌സാമെത്തസോണ്‍ നല്‍കുന്നത് മരണനിരക്ക് കുറയ്ക്കുന്നതായുള്ള പരീക്ഷണഫലത്തിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

സന്ധിവാതം, അര്‍ബുദം, ഗുരുതരമായ അലര്‍ജി, ആസ്ത്മ എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഡെക്‌സാമെത്തസോണ്‍, കുറഞ്ഞ ഡോസില്‍ തുടര്‍ച്ചയായി പത്ത് ദിവസം നല്‍കിയ ഗുരുതര കോവിഡ് രോഗികളില്‍ ഫലപ്രദമാണെന്ന ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധരുടെ ഗവേഷണഫലമാണ് ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഇതൊരു പ്രാഥമിക
പരീക്ഷണഫലം മാത്രമാണെന്നും ഗുരുതരസ്ഥിതിയിലായ രോഗികളില്‍ കൃത്യമായ മോല്‍നോട്ടം ഉറപ്പുവരുത്തിയ ശേഷം ഡെക്‌സാമെത്തസോണ്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അദനോം ഗബ്രിയേസിസ് അറിയിച്ചു.

ചെറിയ തോതില്‍ രോഗമുള്ളവരിലോ പ്രതിരോധ മരുന്നെന്ന നിലയിലോ ഡെക്‌സാമെത്തസോണ്‍ ഉപയോഗിക്കരുതെന്ന് ഗബ്രിയേസിസ് പ്രത്യേക മുന്നറിയിപ്പ് നല്‍കി. ഡെക്‌സാമെത്തസോണിന്റെ ഉപയോഗം മൂലമുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളാണ് ഇതിന് പിന്നില്‍. വില കുറഞ്ഞ മരുന്നായ ഡെക്‌സാമെത്തസോണിന് ലോകമാകമാനം ഉത്പാദകര്‍ ഉള്ളതായും ആവശ്യം വര്‍ധിച്ചതിനാല്‍ മരുന്നിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും ടെദ്രോസ് വ്യക്തമാക്കി.

Related Articles

Back to top button