IndiaLatest

കൊ​റോ​ണ! കോ​വി​ഡി​ന് മ​രു​ന്നു​മാ​യി രാം​ദേ​വ്; ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന് അവകാശവാദവും

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന് മ​രു​ന്നു​മാ​യി വി​വാ​ദ യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വ്. ഏ​ഴു ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോ​ഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രാം​ദേ​വിന്റെ പ​ത​ഞ്ജ​ലി, ആ​യു​ര്‍‌​വേ​ദ മ​രു​ന്ന് പു​റ​ത്തി​റ​ക്കി. രോ​ഗി​ക​ളി​ല്‍ മ​രു​ന്നി​ന്റെ പ​രീ​ക്ഷ​ണം 100 ശ​ത​മാ​നം വി​ജ​യ​മാ​യി​രു​ന്നെ​ന്ന് പ​ത​ഞ്ജ​ലി അ​വ​കാ​ശ​പ്പെ​ട്ടു. രാ​ജ്യ​ത്തു​ട​നീ​ളം 280 രോ​ഗി​ക​ളി​ലാ​ണ് മ​രു​ന്ന് പ​രീ​ക്ഷ​ച്ച​തെ​ന്ന് ഹ​രി​ദ്വാ​റി​ലെ പ​ത​ഞ്ജ​ലി​യു​ടെ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സ്ഥാ​പ​ക​ന്‍ രാം​ദേ​വ് പ​റ​ഞ്ഞു. കൊ​റോ​ണി​ല്‍ സ്വാ​സാ​രി എ​ന്നാ​ണ് മ​രു​ന്നി​ന് പേ​ര്. മ​രു​ന്ന് ക​ഴി​ച്ച രോ​ഗി​ക​ളി​ല്‍ 69 ശ​ത​മാ​ന​വും മൂ​ന്ന് ദി​വ​സം​കൊ​ണ്ട് സു​ഖ​പ്പെ​ട്ടു. ഒ​രാ​ഴ്ച​കൊ​ണ്ട് 100 ശ​ത​മാ​നം രോ​ഗ​വു​മു​ക്തി​ നേ​ടാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഹ​രി​ദ്വാ​റി​ലെ ദി​വ്യ ഫാ​ര്‍​മ​സി​യും പ​ത​ഞ്ജ​ലി ആ​യൂ​ര്‍​വേ​ദി​ക്‌​സും ചേ​ര്‍​ന്നാ​ണ് മ​രു​ന്നി​ന്റെ നി​ര്‍​മാ​ണം. ഹ​രി​ദ്വാ​റി​ലെ പ​ത​ഞ്ജ​ലി റി​സ​ര്‍​ച്ച്‌ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും ജെ​യ്പൂ​രി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സും ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്ന് വി​ക​സി​പ്പി​ച്ച​തെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

Related Articles

Back to top button