അനൂപ് എം. സി
കൊളച്ചേരി സ്വദേശി പ്രശാന്തനാണ് മരങ്ങളും പ്ലാസ്റ്റിക്ക് കവറുകളു മറ്റും ഉപയോഗിച്ച് കൗതുകകരമായ കരകൗശല വസ്തുക്കൾ നിർമ്മിച്ച് ശ്രദ്ദേയമാകുന്നത്.
ലോക്ക് ഡൗൺ കാലത്ത് പലരും കരകൗശല നിർമ്മാണങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രശാന്തൻ ഈ പണി തുടങ്ങിയിട്ട് വർഷം 2 ആയി. കാർപെന്ററായ പ്രശാന്തൻ ഒരിക്കൽ താൻ നിർമ്മിച്ച ഒരു ദിവാൻ കോട്ടിന്റെ മിനിയേച്ചറാണ് ആദ്യമായി നിർമ്മിക്കുന്നത്. എല്ലാവരുടെയും മികച്ച അഭിപ്രായങ്ങൾ കേട്ടതോടെ വീണ്ടും പല വസ്തുക്കൾ നിർമ്മിച്ചു തുടങ്ങുകയായിരുന്നു. വീട്ടുപകരണങ്ങളായ കട്ടിൽ, മേശ, കസേര, ദിവാൻ കോട്ട്, തുടങ്ങി പലതിന്റെയും മിനിയേച്ചർ രൂപം പ്രശാന്തന്റെ കരവിരുതിൽ രൂപപ്പെട്ടു. അപ്രതീക്ഷിതമായി വന്നെത്തിയ ലോക്ക് ഡൗൺ വേളയിലാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള പൂക്കൾ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിലേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് ചിരട്ട, പാള, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്തുക്കൾ, കവറുകൾ തുടങ്ങിയവയുപയോഗിച്ച് പലതരത്തിലുള്ള അലങ്കാര വസ്തുക്കൾ നിർമ്മിച്ചു തുടങ്ങി.എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവുമായി
ഭാര്യ സോനയും മക്കളായ പ്രജിൻ, സോണിമ എന്നിവരും കൂടെ ണ്ടെന്നും ഇവരുടെ പ്രോത്സാഹനമാണ് തനിക്ക് കൂടുതൽ പ്രചോദനം നൽകുന്നതെന്നും പ്രശാന്തൻ പറഞ്ഞു.