KeralaLatest

പ്രതി​രോധ കുത്തിവയ്പ്പെടുത്ത നാല്‍പ്പതോളം കുട്ടികള്‍ നിരീക്ഷണത്തില്‍

“Manju”

ശ്രീജ.എസ്

കൊച്ചി​:എറണാകുളത്ത് നഴ്സി​ന് കൊവി​ഡ് സ്ഥി​രീകരി​ച്ചതി​നെ തുടര്‍ന്ന് നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. നഴ്സ് പ്രതി​രോധ കുത്തിവയ്പ്പെടുത്ത കുട്ടി​കളെയാണ് നി​രീക്ഷണത്തി​ലാക്കി​യത്. കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തില്‍ ഉളളവരില്‍ അധികവും.കുട്ടി​കള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും നി​രീക്ഷണത്തി​ലാക്കി​യി​ട്ടുണ്ട്. എന്നാല്‍ എഴുപതോളം കുട്ടികളെയും വീട്ടുകാരെയും നിരീക്ഷണത്തിലാക്കിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. പഞ്ചായത്തിലെ ആറുവാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതേ ദിവസം നാല്‍പതോളം കുട്ടികള്‍ക്ക് ഇവര്‍ പ്രതി​രോധ കുത്തി​വയ്പ്പെടുത്തി​രുന്നു. രോഗം സ്ഥി​രീകരി​ച്ച നഴ്സി​ന്റെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. നഴ്സ് ജോലി ചെയ്തിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചമട്ടിലാണ്. ഇവിടെയുള്ള ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിരീക്ഷണത്തിലുള്ള കുട്ടികളുടെ സ്രവപരിശോധന എത്രയും പെട്ടെന്ന് നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button