KeralaLatestThrissur

തൃശൂർ നഗരത്തിൽ കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ

“Manju”

തൃശൂർ നഗരത്തിൽ കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിച്ചതിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഡിഎംഒ ഓഫീസ് അറിയിച്ചു. അസുഖബാധിതയായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വീട് പാട്ടുരായ്ക്കൽ ഡിവിഷനിൽ ആയതിനാലാണ് കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയത്. കോർപ്പറേഷൻ കേന്ദ്രീകരിച്ചാണ് സോണുകൾക്ക് രൂപം നൽകിയിട്ടുള്ളത്.
നാളെ നഗര കേന്ദ്രങ്ങളിൽ സമ്പൂർണമായ അടച്ചിടൽ വേണ്ടിവരും. തേക്കിൻകാട്,
പള്ളിക്കുളം, കൊക്കാലെ, പാട്ടു രായ്ക്കൽ തുടങ്ങിയ മേഖലകളിൽ നിരോധനമുണ്ട്. രോഗബാധിതരായവരുടെ പ്രാഥമിക, സെക്കൻഡറി സമ്പർക്കത്തിൽ വരുന്നവർ ഇവിടങ്ങളിൽ ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഡിഎംഒ ഓഫീസ് അറിയിച്ചു. ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. ഒട്ടേറെ വ്യാജപ്രചാരണങ്ങൾ നടക്കുന്നതിനാലാണ് വിശദീകരണം.

തേക്കിൻകാട് വാർഡ് കണ്ടൈനമെന്റ് സോൺ ആയതിനാൽ വടക്കുംനാഥ ക്ഷേത്രത്തിൽ ഭക്തർക്ക് നാളെ മുതൽ ഒരു അറിയിപ്പ് വരെ ദർശനം ഉണ്ടാകില്ല

കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൃശൂര്‍ കോര്‍പ്പറേഷനിലെ നിലവിലുള്ള
28, 29, 30 , 34, 41 എന്നീ ഡിവിഷനുകള്‍ക്കു പുറമേ 3, 32, 35, 36, 39, 48, 49 എന്നീ ഡിവിഷനുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

3 , പാട്ടുരായ്ക്കൽ
32 , ചിയ്യാരം സൗത്ത്
35 , പളളിക്കുളം ( പുത്തൻപള്ളി)
36 , തേക്കിൻക്കാട് ( ടൗൺ )
39 , കൊക്കാല
48 ,ഒളരി
49 , എൽത്തുരുത്ത്

ചുരുക്കത്തിൽ തൃശൂർ ടൗൺ നാളെ മുതൽ കണ്ടെയ്ൻ്റ്മെൻ്റ് സോൺ ആയി

Related Articles

Back to top button