IndiaLatest

കോവിഡ്; പ്രതിദിന കണക്കിൽ വീണ്ടും വർധന

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി∙ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പുതിയ കോവിഡ് രോഗികൾ. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഇന്നലെ മാത്രം 418 രോഗികൾ മരണത്തിനു കീഴടങ്ങി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,73,105 ആയി. ഇതിൽ 1,86,514 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,71,697 പേർ രോഗമുക്തരായി. ആകെ മരണം 14,894.

ബുധനാഴ്ച വരെ രാജ്യത്താകെ 75,60,782 സാംപിളുകൾ പരിശോധിച്ചു. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 2,07,871 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. രാജ്യത്തു കൂടുതൽ കോവിഡ് പരിശോധന നടത്തിയ സംസ്ഥാനം തമിഴ്നാടാണ് (9.44 ലക്ഷം). മഹാരാഷ്ട്ര (8.04 ലക്ഷം), ആന്ധ്ര (7.50 ലക്ഷം), രാജസ്ഥാൻ (7.72 ലക്ഷം), യുപി (5.4 ലക്ഷം), കർണാടക (5.21 ലക്ഷം) എന്നിവയാണ് 5 ലക്ഷത്തിനു മുകളിൽ രിശോധന നടന്ന മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ 1.92 ലക്ഷം.

രോഗവ്യാപനം കൂടുന്ന മഹാരാഷ്ട്രയിൽ ബുധനാഴ്ച 208 പേർ കൂടി മരിച്ചു. 3890 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇതുവരെയുള്ള ഉയർന്ന രോഗി സംഖ്യയാണിത്. ആകെ രോഗികൾ 1,42,900. ഇവരിൽ 69,625 പേർ മുംബൈയിൽ. സംസ്ഥാനത്തെ ആകെ മരണം 6739. ഡൽഹി (70,390), തമിഴ്നാട് (67,468), ഗുജറാത്ത് (28943), എന്നിവടങ്ങളാണ് രോഗികൾ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ.

Related Articles

Back to top button