KeralaLatestThiruvananthapuram

ആശാവർക്കർമാർ ധർണ്ണ നടത്തി

“Manju”

ജ്യോതിനാഥ് കെ പി

മാണിക്കൽ: ആശാവർക്കർ മാരെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ സ്ഥിരപ്പെടുത്തുക. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുക. കോവിഡ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് 25000 രൂപ പ്രത്യേക അലവൻസ് നൽകുക. എല്ലാ ആളുകൾക്കും കോവിഡ് ടെസ്റ്റ് നടത്തുക. ജിഡിപിയുടെ 6% ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കുക, ഇൻകം ടാക്സ് പരിധിയിൽ വരാത്ത എല്ലാവർക്കും പ്രതിമാസം 7500 രൂപയും പത്തു കിലോഗ്രാം ഭക്ഷ്യധാന്യവും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ ആശാ വർക്കേഴ്സ് ഫെഡറേഷൻ(CITU) കോലിയ ക്കോട് ജംഗ്ഷനിൽ ധർണ നടത്തി. സിപിഎം ഏരിയ കമ്മിറ്റി മെമ്പർ ശ്രീവത്സൻ എം എസ് ധർണ ഉദ്ഘാടനം ചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സുജാത എസ് അധ്യക്ഷതവഹിച്ചു. ആശാ വർക്കേഴ്സ് ഫെഡറേഷൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജ്യോതി എസ് സ്വാഗതം പറഞ്ഞു

Related Articles

Back to top button