Uncategorized

ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ്

“Manju”

ശ്രീജ.എസ്

 

മലപ്പുറം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് ‘കിസാന്‍ ക്രഡിറ്റ് കാര്‍ഡ്’ നല്‍കുന്നു. ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ വിവിധ ബാങ്കുകള്‍ മുഖേനയാണ് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നത്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കില്‍ തന്നെ കിസാന്‍ ക്രഡിറ്റ് കാര്‍ഡിനുള്ള അപേക്ഷ നല്‍കാം. ആധാര്‍കാര്‍ഡ്, ഫോട്ടോ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് തുടങ്ങിയവയാണ് അപേക്ഷിക്കുന്നതിനാവശ്യമായ രേഖകള്‍. മറ്റേതെങ്കിലും വായ്പാ തിരിച്ചടവില്‍ മുടക്കം വന്നിട്ടുള്ളവര്‍ക്ക് അപേക്ഷിക്കുവാന്‍ കഴിയില്ല. അര്‍ഹതയുള്ള ക്ഷീര കര്‍ഷകര്‍ക്ക് മൂന്ന് മാസത്തെ പ്രവര്‍ത്തന മൂലധനം വായ്പയായി ലഭിക്കും. പശുക്കളുടെ എണ്ണത്തിനനുസരിച്ച്‌ വായ്പാ പരിധി കൂടും. 1,60,000 രൂപ വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്‍തില്ല. തീറ്റ വസ്തുക്കള്‍, ഉപകരണങ്ങള്‍, തീറ്റപ്പുല്‍കൃഷി, വൈക്കോല്‍ എന്നിവ വാങ്ങി സൂക്ഷിക്കുന്നതിനാണ് പ്രധാനമായും ധനസഹായം അനുവദിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയില്‍ വായ്പ ലഭിക്കും. ഒരു വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീര സഹകരണ സംഘവുമായോ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുമായോ ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Related Articles

Back to top button