KeralaKollamLatest

കൊവിഡ് മാനദണ്ഡ ലംഘനം: കൊല്ലത്ത് 14 കടയുടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിപ്പിച്ച 14 വ്യാപാര കേന്ദ്രങ്ങളുടെ ഉടമകള്‍ക്കെതിരെ കൊല്ലം സിറ്റി പൊലീസ് കേസെടുത്തു. കടപ്പാക്കടയിലെ പെട്ടിക്കട, പള്ളിമുക്കിലെ സ്റ്റേഷനറി സ്റ്റോറുകള്‍, കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിലെ ബിരിയാണിക്കടകള്‍, പുത്തന്‍തെരുവിലെ തുണിക്കട, ചിറ്റുമൂലയിലെ സ്റ്റേഷനറി സ്‌റ്റോര്‍, കണ്ണനല്ലൂര്‍ വെളിച്ചിക്കാലയിലെ പാത്രക്കട, പള്ളിത്തോട്ടം കാവല്‍ ജംഗ്ഷനിലെ തുണിക്കട, വെജിറ്റബിള്‍ സ്റ്റോര്‍, സ്റ്റേഷനറി സ്റ്റോര്‍, ചവറ പുത്തന്‍ചന്തയിലെ സ്റ്റേഷനറിക്കടകള്‍ തുടങ്ങിയ വ്യാപാര സ്ഥാപന ഉടമകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാതെയും ഹാന്റ് വാഷ് കോര്‍ണറുകള്‍ ഒരുക്കാതെയും ജീവനക്കാരും ഉടമകളും മാസ്ക് ധരിക്കാതിരിക്കുകയും ചെയ്ത കട ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button