KeralaLatest

കറുപ്പ് സാരിയില്‍ സുന്ദരിയായി താരം,​ ഫോട്ടോ ഷൂട്ട് വെെറല്‍

“Manju”

സിന്ധുമോള്‍ ആര്‍

ബാല താരമായി മലയാള സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ നടി മാളവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. വേഷവും ആഭരണങ്ങളുമെല്ലാം കറുപ്പുനിറത്തില്‍. ഈയടുത്ത് ഫോട്ടോഷൂട്ട് ചെയ്ത താരങ്ങളെല്ലാം കറുപ്പ് നിറമാണ് തിരഞ്ഞെടുക്കുന്നത്.

ടെലിവിഷന്‍ പരമ്പരകളില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച മാളവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം മമ്മൂട്ടി നായകനായ കറുത്ത പക്ഷികളായിരുന്നു. കമല്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് മാളവികയ്ക്ക് മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 2009ല്‍ രണ്ടാം വട്ടവും മാളവികയെ തേടി സംസ്ഥാന പുരസ്കാരം എത്തി.

ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച ബാല താരത്തിനുള്ള കേരള ചലച്ചിത്ര പുസ്കാരം ലഭിക്കുന്നത്. മമ്മൂട്ടിയോടൊപ്പം കറുത്ത പക്ഷികള്‍, മായാ ബസാര്‍ എന്നീ ചിത്രങ്ങള്‍ അഭിനയിച്ച മാളവിക മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിലും ബാലതാരമായി എത്തി. പിന്നാലെ മോഹന്‍ലാലിന്റെ കാണ്ഡഹാറിലും താരം അഭിനയിച്ചു.

ടിനി ടോം നായകനായ ഡഫേദാറിലൂടെയായിരുന്നു മാളവിക നായികയായത്. ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരമായിരുന്നു അടുത്ത ചിത്രം. 2017 ലായിരുന്നു ജോര്‍ജേട്ടന്‍സ് പൂരം പുറത്തിറങ്ങിയത്. അതിന് ശേഷം മാളവിക സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Related Articles

Back to top button