KeralaLatest

പിറന്നാള്‍ദിനത്തില്‍ അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ടിവി നല്‍കി സുരേഷ്‌ഗോപി എംപി

“Manju”

സിന്ധുമോള്‍ ആര്‍

അട്ടപ്പാടി: പിറന്നാള്‍ദിനത്തില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്കായി പ്രിയ നടനും എംപിയുമായ സുരേഷ്‌ഗോപിയുടെ വക 50 ഇഞ്ചിന്റെ 15 ടിവികള്‍. പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ആദ്യ ടിവി കൈമാറി. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിനോദ് അധ്യക്ഷനായി. ഇന്നലെ മേലെ ഉമ്മത്താംപ്പടി ലക്ഷംവീട് കോളനിയിലും, കരിവടത്തുമാണ് ടിവി നല്‍കിയത്. കമ്മ്യൂണിറ്റി സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് 15 ടിവികള്‍ നല്‍കുന്നത്. ഇന്നും നാളെയുമായി മുഴുവന്‍ ടിവികളും എത്തിക്കും.

യുവമോര്‍ച്ച ജില്ലാധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി. മധു, ജില്ലാ സെക്രട്ടറി ബി. മനോജ്, മണ്ഡലം പ്രസിഡന്റ് സുമേഷ്, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ എം. സുനില്‍, അട്ടപ്പാടി മേഖല പ്രസിഡന്റ് കെ. ശ്രീനിവാസന്‍ , അഗളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി. അരുണ്‍ കുമാര്‍, ദേവരാജ് പുതൂര്‍,ടി.വി. സജി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button