KeralaLatest

വനിത കമ്മിഷന്‍ അധ്യക്ഷയെ മാറ്റണമെന്ന ഹര്‍ജി തള്ളി

“Manju”

ശ്രീജ.എസ്

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. വിവാദ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

സി.പി.എമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമര്‍ശം ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. കോണ്‍​ഗ്രസ് നേതാവ് ലതികാ സുഭാഷ് ആണ് ഹര്‍ജി നല്‍കിയത്. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുള്ളവര്‍ ഉചിതമായ ഫോറത്തെ സമീപിക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.

Related Articles

Back to top button