AlappuzhaKeralaLatest

ലഹരി വിരുദ്ധ ദിനത്തിൽ മാവേലിക്കര സുദര്‍ശനന്റെ ഫോട്ടോ പ്രദര്‍ശനം

“Manju”

അനൂപ്

 

മാവേലിക്കര: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒറ്റയാൾ സമരനായകൻ മാവേലിക്കര സുദര്‍ശനന്‍ ബുദ്ധജംഗ്ഷനില്‍ ലഹരിവിരുദ്ധ ഫോട്ടോ പ്രദര്‍ശനം നടത്തി. കൊറോണയുടെ പശ്ചാത്തലത്തിലാണ് താന്‍ സ്ഥിരം നടത്തുന്ന ഏകാങ്ക പ്രകടനത്തിൽ നിന്ന് മാറി രണ്ട് പതിറ്റാണ്ടായി നടത്തിവരുന്ന പ്രകടനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രദര്‍ശനം നടത്തിയതെന്ന് സുദര്‍ശനന്‍ പറഞ്ഞു. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡും ഏന്തിയായിരുന്നു സുദര്‍ശനന്റെ പ്രദര്‍ശനം.
2001 മുതല്‍ ആരംഭിച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ ഏകാംഗ സമരങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിന്നത്. അതില്‍ അസ്തികൂടം, മഹാത്മഗാന്ധി, ശ്രീനാരായണ ഗുരു എന്നിവരുടെ രൂപം അണിഞ്ഞുള്ള ലഹരിവിരുദ്ധ ഒറ്റയാന്‍ സമരങ്ങളുടെ ചിത്രങ്ങള്‍ കാണികള്‍ക്ക് കൗതുകമായി. കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സുദര്‍ശനന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് മന്ത്രി കടകംമ്പള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ എഴുതിയ കത്തുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി. നാടക, ചലചിത്ര, സീരിയല്‍ കലാകാരന്‍ കൂടിയായ സുദര്‍ശന്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം പുലര്‍ത്തുന്നത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടാതെ സമൂഹത്തില്‍ ഉണ്ടാകുന്ന ഏതുതരം വിപത്തുകള്‍ക്കെതിരെയും തന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്ന ഒരു ഒറ്റയാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് മാവേലിക്കര സുദര്‍ശനന്‍.

 

Related Articles

Back to top button