EntertainmentKeralaLatestMusic

നി​പയുടെ ലി​റി​ക്സ് വീഡി​യോ 10 സംവിധായകര്‍ ചേര്‍ന്ന് റി​ലീസ് ചെയ്യും

“Manju”

സിന്ധുമോള്‍ ആര്‍

 

സിനിമാചരിത്രത്തില്‍ ആദ്യമായി മലയാളത്തിലെ പത്തു സംവിധായകര്‍ ചേര്‍ന്ന് ഒരു സിനിമയുടെ ലിറിക്‌സ് വീഡിയോ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നിപ എന്ന ചിത്രത്തിന്റെ ലിറിക്‌സ് വീഡിയോ മലയാളത്തിലെ പ്രശസ്ത സംവിധായകരായ മധു, ലാല്‍ജോസ്, ജോണി ആന്റണി, സലിംകുമാര്‍, ജോഷി മാത്യു, പോള്‍സണ്‍, ശാന്തിവിള ദിനേശ്, വേണു ബി. നായര്‍, ബെന്നി ആശംസ,ഏബ്രഹാം ലിങ്കണ്‍ എന്നിവര്‍ ചേര്‍ന്നാണ് റിലീസ് ചെയ്യുന്നത്. ഈ പത്തു സംവിധായകരുംനിപ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രചോദ് ഉണ്ണി എഴുതി സുനില്‍ലാല്‍ ചേര്‍ത്തല സംഗീതം പകര്‍ന്ന ഗാനം യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി​കള്‍ പുരോഗമി​ക്കുന്നു.

Related Articles

Back to top button