IndiaLatest

ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം; ചെെനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ സൈന്യത്തെ വിന്യസിച്ചോ, ബലപ്രയോഗത്തിലൂടെയോ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മാനിക്കാതെ ചൈന നടത്തുന്ന നിര്‍മാണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സംഘര്‍ഷം അവസാനിക്കില്ലെന്നും, ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് തടയുന്നത് അവസാനിപ്പിക്കണമെന്നും ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു.

ഗാല്‍വന്‍ താഴ്‌വരയുടെ മേലുളള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാല്‍വന്‍ താഴ്‌വരയിലെ നിയന്ത്രണരേഖയുടെ അതിര്‍വരമ്പുകളെക്കുറിച്ച്‌ ഇന്ത്യക്ക് വ്യക്തതയുണ്ട്‌. നിയന്ത്രണരേഖ ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ട്. ഗാല്‍വന്‍ താഴ്‌വര വരെ വളരെ കാലങ്ങളായി ഒരു തടസവുമില്ലാതെ പട്രോളിംഗ് നടത്തിവന്നിരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button