KannurKeralaLatest

കൂടുംബ സഹായ നിധി വിതരണം

“Manju”

അനൂപ് എം.സി.

കേരളാ പോലീസ് ഹൗസിങ്ങ് സഹകരണ സംഘം സര്‍വ്വീസിലിരിക്കെ അന്തരിച്ച സേനാംഗങ്ങളുടെ മരണാനാന്തര സഹായനിധി വിതരണം ചെയ്തു. കണ്ണൂർ DIG ഓഫീസിൽ നടന്ന പരിപാടി റെയിഞ്ച് DIG കെ സേതുരാമന്‍ IPS ഉൽഘാടനം ചെയ്തു.
സംഘം വൈസ് പ്രസിഡന്‍റും KPOA ജനറല്‍ സെക്രടറിയുമായ CR ബിജു അദ്ധ്യക്ഷത വഹിച്ചു. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രടറി പി. രമേശന്‍ , KPA സെക്രടറി കെ രാജേഷ് ടി. പ്രജീഷ് ,പി.വി.രാജേഷ് , പ്രേംജി കെ നായര്‍, സുജിത്ത് സി.കെ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ ഗയൻ , തലശേരി ട്രാഫിക്ക് പോലീസ് എ എസ് ഐ വിനുരാജ്, കെ എ പി നാലാം ബറ്റാലിയൻ സീനിയർ സിവിൽ പോലീസ് ഓഫീസർ നവനീത് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് സാഹായ വിതരണം
നടത്തിയത്.

Related Articles

Back to top button