KeralaLatest

യു.എ.ഇയിലേക്ക് പ്രവാസികള്‍ക്ക് ഉടനെ മടങ്ങാനാവില്ല, പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് പുതിയ നിര്‍ദേശം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: യു.എ.ഇലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ഇന്ത്യയിലെ യു.എ.ഇ എംബസിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം. യു.എ.ഇയുടേതാണ് നിര്‍ദേശം. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതിനുശേഷം മാത്രമേ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ എടുക്കാവൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളില്‍ മടങ്ങുന്നതിന് യു.എ.ഇ എംബസിയില്‍ നിന്നും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി കൂടി വാങ്ങണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി യു.എ.ഇയില്‍ എത്തിയ വന്ദേഭാരത് വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരരുതെന്ന് യു.എ.ഇ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വന്ദേ ഭാരത് വിമാനങ്ങളില്‍ യാത്രക്കാരെ യു.എ.ഇയിലേക്ക് കൊണ്ടു വരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശമെന്നറിയുന്നു. യു.എ.ഇയില്‍ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാന്‍ ഇപ്പോള്‍ വിമാനങ്ങള്‍ കാലിയടിച്ചാണ് പോകുന്നത്.

ഇതില്‍ ഒരുകാരണവശാലും ഇന്ത്യാക്കാരെ കയറ്റിക്കൊണ്ടുവരരുതെന്നാണ് യു.എ.ഇ പറയുന്നത്. അത് ഉറപ്പിക്കാനാണ് യു.എ.ഇ എംബസിയില്‍ നിന്ന് അനുമതി തേടണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ അത് നിരസിക്കാനാണ് സാദ്ധ്യതയെന്നും അതിലൂടെ ഇന്ത്യാക്കാരുടെ യാത്ര പൂര്‍ണമായും ഒഴിവാക്കാനുമാണ് നീക്കമെന്ന് അറിയുന്നു.

Related Articles

Back to top button