InternationalLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. മരണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 54,14,646 പേരാണ് രോഗ മുക്തി നേടിയിരിക്കുന്നത്.

10,000,559 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 498,954 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിൽ 25 ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് ഉള്ളത്. ബ്രസീലിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നു. തൊട്ടു പിന്നാലെ റഷ്യയാണ്. 6,27,646 പേർക്കാണ് റഷ്യയിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്ത്യയാണ് നാലാം സ്ഥാനത്ത്. 5,29,331 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

യുകെ, സ്‌പെയ്ൻ, പെറു, ചിലെ, ഇറ്റലി, ഇറാൻ എന്നിവയാണ് ഏറ്റവും രൂക്ഷമായി കൊവിഡ് പിടിമുറുക്കിയ രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടംനേടിയ മറ്റ് രാജ്യങ്ങളാണ്.

Related Articles

Back to top button