AlappuzhaKeralaLatest

നിർമ്മാണം നിലച്ച വ്യാപാരസമുച്ചയത്തിന് യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു

“Manju”

അനൂപ്

മാവേലിക്കര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ പ്രവേശനകവാടത്തിൽ നാലര വർഷം മുമ്പ് നിർമാണമാരംഭിച്ച വ്യാപാരസമുച്ചയം പണിതീരാതെ കാടുപിടിച്ചു കിടന്ന സ്ഥലത്ത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സമരത്തിന്റെ ഭാഗമായി റീത്ത് വെച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ വ്യാപാരസമുച്ചയം നിർമ്മാണം ആരംഭിച്ചത്. എന്നാൽ സ്ഥലത്തെ സംബന്ധിച്ചുള്ള തകർക്കം നഗരസഭ ഉന്നയിക്കുകയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തതോടെ നിർമ്മാണം നിലക്കുകയായിരുന്നു. വ്യാപാരസമുച്ചയത്തിന്റെ നിർമ്മാണം നിർത്തിവെച്ചതോടെ നിർമ്മാണത്തിനായി കരുതിവെച്ച 300 ചാക്ക് സിമന്റ് കട്ടപിടിച്ചു നശിച്ചുപോയി. പകുതി പണിഞ്ഞ ബേസ്‌മെന്റ് ഇപ്പോൾ തകർന്ന നിലയിലും കമ്പികൾ തുരുമ്പ് എടുത്ത അവസ്ഥയിലുമാണ്. ഇവിടെ കാടുപിടിച്ചു കിടക്കുകയാണ്. ഒരു കോടിരൂപ എസ്റ്റിമേറ്റ് അംഗീകരിച്ച് കൊടുത്ത പദ്ധതി ഇനിയും നടപ്പാക്കണമെങ്കിൽ ഒരു കോടി മുപ്പതു ലക്ഷം വേണ്ടിവരും. എന്നാൽ നിർമ്മാണ പ്രവർത്തനം ഇനിയും ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് കരാറുകാൻ അറിയിച്ചിട്ടുണ്ട്. ആർ.രാജേഷ് എം.എൽ.എയും നഗരസഭ ചെയ്ർപേഴ്സൺ ലീലാ അഭിലാഷും തമ്മിലുള്ള ശീതസമരമാണ് നിർമ്മാണം മുടങ്ങാൻ കാരണമെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ. മുരളീധരൻ ആരോപിച്ചു. തുക ലാപ്സായതിന്റെയും നഷ്ടത്തിന്റെയും ഉത്തരവാദിത്വത്തിൽ നിന്നും ജനപ്രതിനിധികൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. സമരത്തിന് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് കെ.ഗോപൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മീനു സജീവ്, കെ.എസ്.യു ജില്ലാസെക്രട്ടറി സിംജോ സാമുവേൽ സക്കറിയ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എസ് അഖിൽ, പ്രശാന്ത്.ജി നമ്പൂതിരി, ആശിഷ്.പി വർഗീസ്, ആദർശ്, ബേബൻ, ബ്ലസൻ, ജോയൽ തുടങ്ങിയവർ സംസാരിച്ചു.

 

Related Articles

Back to top button