InternationalLatest

ട്രംപിനു മുന്നറിയിപ്പുമായി റോളിങ് സ്റ്റോൺ മ്യൂസിക് ബാൻഡ്

“Manju”

 

ലണ്ടൻ • ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിക്കായി തങ്ങളുടെ പാട്ടുകൾ ഉപയോഗിക്കരുതെന്ന നിർദേശം സ്ഥിരമായി ലംഘിക്കുന്നതിനു മുന്നറിയിപ്പുമായി റോളിങ് സ്റ്റോൺ സംഗീത ബാൻഡ്. അനുവാദമില്ലാതെ ഇനിയും പാട്ടുകൾ ഉപയോഗിച്ചാ‍ൽ കേസു കൊടുക്കും.

സംഗീത പകർപ്പവകാശ സംഘടനയായ ബിഎംഐയുടെ സഹായത്തോടെ നടപടിയെടുക്കുമെന്നാണു പറഞ്ഞിരിക്കുന്നത്. റോളിങ് സ്റ്റോണിന്റെ 1969 ലെ ഹിറ്റ് പാട്ടായ ‘യു ക്യാന്റ് ഓൾവെയ്സ് ഗെറ്റ് വാട്ട് യു വാണ്ട്’ റാലികളിൽ ട്രംപ് സ്ഥിരം ഉപയോഗിക്കുന്നതാണ്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തും പാട്ടുകൾ അനുവാദം കൂടാതെ ഉപയോഗിച്ചിരുന്നു.

Related Articles

Back to top button