InternationalLatest

ചന്ദ്രനില്‍ നിന്ന് പതിച്ച ശിലാക്കഷണം വിറ്റുത് 18 കോടിയിലധികം രൂപയ്ക്ക്‌

“Manju”

 

ശ്രീജ.എസ്

ലണ്ടന്‍: ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച ശിലാക്കഷണം വിറ്റുത് 18 കോടിയിലധികം രൂപയ്ക്ക്‌. ലണ്ടനിലെ പ്രമുഖ സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യ വില്‍പനയിലാണ് ശിലയ്ക്ക് ഇത്രയും തുക ലഭിച്ചത്. വ്യാഴാഴ്ച നടന്ന വില്‍പനയില്‍ രണ്ട് മില്യണ്‍ പൗണ്ടാണ്(Rs18,76,83,287)ലഭിച്ചത്.

ഏതെങ്കിലും ചിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചന്ദ്രോപരിതലത്തില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അടര്‍ന്ന് പതിക്കാനിടയായതാണ് ഈ ശില എന്നാണ് നിഗമനം. സഹാറ മരുഭൂമിയില്‍ പതിച്ച ഈ ശിലാക്കഷണത്തിന് 13.5 കിലോഗ്രാം ഭാരമുണ്ട്. NWA 12691എന്ന് പേര് നല്‍കിയിട്ടുള്ള ഈ കഷണത്തെ ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച അഞ്ചാമത്തെ വലിയ ശിലയായാണ് കണക്കാക്കുന്നത്. ഇതുവരെ ചന്ദ്രനില്‍ നിന്ന് 650 കിലോഗ്രാമോളം പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിയിട്ടുണ്ട്.

‘ഭൂമിയ്ക്കപ്പുറമുള്ള മറ്റൊരു ലോകത്തിന്റെ ഭാഗം കയ്യിലെടുക്കുന്ന അനുഭവം നമുക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല’. ക്രിസ്റ്റീസിന്റെ സയന്‍സ് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി വിഭാഗത്തിന്റെ തലവന്‍ ജയിംസ് ഹൈലോപ് പറയുന്നു. ‘ചന്ദ്രന്റെ ഒരു ഭാഗമാണത്. ഒരു ഫുട്‌ബോളിനോളം വലിപ്പമുള്ള ഏകദേശം ദീര്‍ഘചതുരാകൃതിയുള്ളതാണെന്ന് ഹൈലോപ്പ് കൂട്ടിച്ചേര്‍ത്തു.

സഹാറയില്‍ നിന്ന് ലഭിച്ച ശില യുഎസിലെ അപ്പോളോ സ്‌പേസ് മിഷന്‍സ് ടു ദ മൂണിലെത്തിച്ചാണ് ചന്ദ്രനില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. 1960-1970കാലഘട്ടത്തിലെ അപ്പോളോ പദ്ധതിയില്‍ 400 ഓളം കിലോഗ്രാം പാറ ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍, ഏകദേശം 4.5 ബില്യണ്‍ വര്‍ഷത്തിന് മുമ്പ് ചൊവ്വ പോലെയുള്ള ഏതെങ്കിലുള്ള ഗ്രഹവുമായി കൂട്ടിയിടിയില്‍ ഭൂമിയില്‍ നിന്ന് അടര്‍ന്ന് മാറി ഉണ്ടായതാവണം എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

Related Articles

Leave a Reply

Back to top button