ErnakulamKeralaLatest

ഷംന ഇന്ന് കൊച്ചിയിലെത്തും; അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടന്നേക്കും

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ഹൈദരബാദില്‍ നിന്ന് വരുന്നതിനാല്‍ തന്നെ ഷംന ഇന്ന് മുതല്‍ ഹോം ക്വാറന്റീനില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.
പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിന് പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി പൊലീസ് ചാര്‍ജ് ചെയ്‌തിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി വിവാഹ അഭ്യര്‍ത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു തുടങ്ങി ഷംന കാസിം നല്‍കിയ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാണ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേര്‍ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദില്‍ നിന്ന് കൊച്ചിയില്‍ എത്തുന്നത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഹെയര്‍ സ്റ്റൈലൈസിറ്റിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇയാള്‍ വഴി പ്രതികള്‍ക്ക് സിനിമ മേഖലയുമായി ബന്ധം ഉണ്ടെന്നാണ് സൂചന. പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ട് പെണ്‍കുട്ടികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Articles

Back to top button