InternationalLatest

കുവൈറ്റിന് പിന്നാലെ യു.എ.ഇയിലും പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

“Manju”

സിന്ധുമോള്‍ ആര്‍

മനാമ: യു.എ.ഇയിലും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. തിരിച്ചുവരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ യു.എ.ഇയിലേക്കുള്ള വിമാനത്തില്‍ കയറ്റില്ലെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
യു.എ.ഇ സര്‍ക്കാര്‍ അംഗീകരിച്ച അംഗീകൃത ലാബില്‍ നടത്തിയ കൊവിഡ് ഫലമാണ് ഹാജരാക്കേണ്ടത്. 17 രാജ്യങ്ങളിലെ 106 നഗരങ്ങളിലാണ് അംഗീകൃത ലബോറട്ടറികളുള്ളത്. രണ്ടും മൂന്നും ഘട്ടങ്ങളില്‍ കൂടുതല്‍ ലബോറട്ടറികളെ ഉള്‍പെടുത്തും. അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യു.എ.ഇയില്‍ എത്തിയ ശേഷം പരിശോധന നടത്തണം. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

ക്വാറന്റൈന്‍, വൈദ്യ സേവന ചെലവുകള്‍ സ്വയം വഹിക്കണം. മടങ്ങിവരുന്ന എല്ലാ താമസക്കാരും സര്‍ട്ടിഫൈഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. കുവൈറ്റില്‍ നേരത്തെ എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ജൂണ്‍ 19ന് സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വരുന്നതിന് നാലു ദിവസം മുന്‍പ് ടെസ്റ്റ് നടത്തിയിരിക്കണമെന്നാണ് നിര്‍ദേശം.

Related Articles

Back to top button