കോവിഡ് രണ്ടാം തരംഗം; ഇന്ത്യന്‍ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

തല അജിത്തിന്റെ തലയില്‍ വിരിഞ്ഞത് സൂപ്പര്‍ ഡ്രോണ്‍ ഐഡിയ
ശ്രീജ.എസ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക ഡ്രോണ്‍ ടെക്നോളജിയുമായി നടന്‍ തല അജിത്തും സംഘവും. വലിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കുന്ന ഡ്രോണുകളാണ് താരം വികസിപ്പിച്ചെടുത്തത്. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്നാണ് താരം ഡ്രോണ്‍ ഡിസൈന്‍ ചെയ്തത്.
16 ലിറ്റര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഒരു ഏക്കര്‍ പ്രദേശം അരമണിക്കൂറില്‍ അണുവിമുക്തമാക്കാന്‍ ഈ ഡ്രോണുകള്‍ക്കാവും. അജിത്തിനെ പ്രശംസിച്ചുകൊണ്ട് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയില്‍ പലയിടത്തും വലിയ പ്രദേശങ്ങളില്‍ അണുനാശിനി തളിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്നാണ് സ്മാര്‍ട്ട് ഡ്രോണ്‍ നിര്‍മിച്ച അജിത്തിനെയും സംഘത്തെയും അശ്വത് നാരായണ്‍ അഭിനന്ദിച്ചത്