KeralaLatestMalappuram

മലപ്പുറം ജില്ല കടുത്ത നിയന്ത്രണത്തിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം: കൊവിഡ് വ്യാപനത്തെ തുര്‍ന്ന് മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പൊന്നാനി താലൂക്കിനെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചുവെന്ന് ജില്ലയുടെ ചുമതലയുള‌ള മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. പ്രാരംഭഘട്ടത്തില്‍ താലൂക്കിലെ 1500 പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനമായി. ഇതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ ആവശ്യമെന്ന് കണ്ടാല്‍ പരിശോധന വ്യാപിപ്പിക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിന്‍മെന്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് കൊവിഡ് ബാധിതരുടെ രോ​ഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

എടപ്പാളില്‍ ഡോക്ടര്‍മാരടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചു.

Related Articles

Back to top button