KeralaLatestThiruvananthapuram

ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു കോൺഗ്രസ്സ്

“Manju”

അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ്സ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുടെ ഭാഗമായി വേങ്ങോട് മണ്ഡലം കമ്മിറ്റി മഞ്ഞമല പോസ്റ്റ്ഓഫീസ് നടയിൽ മണ്ഡലം പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ റഷീദ് അവർകളുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ധർണസമരം ബഹു:ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ശ്രീ കൊയ്ത്തൂർകോണം സുന്ദരൻ ഉത്ഘാടനം ചെയ്തു.

ഡി.കെ.റ്റി.എഫ് നേതാവ് ശ്രീ. എം.ആർ ഷാനവാസ് സ്വാഗതവും ഐ.എൻ.റ്റി.യു.സി നേതാവ് ശ്രീ. ഡി. കൃഷ്ണൻ, ശ്രീ. സന്തോഷ് (ആർ.എസ്.പി), ശ്രീ. അൻസർ ഷാ, ശ്രീ.ബാബു മഞ്ഞമല, പോത്തൻകോട് മുൻ മണ്ഡലം പ്രസിഡന്റ് ശ്രീ.ബിജു തുടങ്ങിയവർ സമരത്തിന് അഭിസംബോധന ചെയ്തു. ശ്രീ. സാഗർഖാൻ, ശ്രീ. ഷിഹാബ് , ശ്രീ.മധു, ശ്രീ. മുരളി ശ്രീ.സജുകുമാർ, ശ്രീ.അസ്സ്ലം, ശ്രീ.അനൂജ്, ശ്രീ. അനിൽകുമാർ, ശ്രീ.അശോകൻ, ശ്രീ.ഷംനാദ്, ശ്രീ. സലീം, ശ്രീ. ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ശ്രീ.മുജീബ്, ശ്രീ.ആദിൽ, ശ്രീ.ഷിനു, ശ്രീ. സജിത്ത്, ശ്രീ. ചന്തു, ശ്രീ.രാജേഷ് , ശ്രീ. അഫ്സൽ, ശ്രീ. ജാസീം, ശ്രീ.സജിത്ത്,ശ്രീ. അഡ്വ :ഷെഹിൻ, ശ്രീ.സുൽഫി കല്ലൂർ, ശ്രീ. ജെറാഫ്, ശ്രീ. അനി, ശ്രീ.ഹസൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. യോഗത്തിന് ശ്രീ. അഷ്റഫ് നന്ദി പ്രകാശനം നടത്തി.

Related Articles

Back to top button