IndiaLatest

ദിവസം 2 ജിബി ഫ്രീ ഡേറ്റാ ഓഫറുമായി ജിയോ

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ : കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ജിയോ ഉപഭോക്താക്കള്‍ക്കായി നിരവധി പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 4ജി പാക്കില്‍ അധിക ഡേറ്റയും ജിയോ ഇതര കോളിങ് സൌജന്യമായും നല്‍കുന്ന ആനുകൂല്യം ജിയോ അവസാനിപ്പിച്ചില്ലെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് നാല് ദിവസത്തെ കാലാവധിയോടെ 2 ജിബി സൗജന്യ 4ജി ഡേറ്റ ജിയോ വാഗ്ദാനം ചെയ്യുന്നു. ജിയോ പ്രമോഷണല്‍ ഡേറ്റ പായ്ക്ക് വാഗ്ദാനം ചെയ്യുന്നത് തുടര്‍ച്ചയായ നാലാം മാസമാണിത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി ജിയോ പ്രതിദിനം 2 ജിബി ഡേറ്റ ഫ്രീയായി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഈ പരിധി (2ജിബി) അവസാനിപ്പിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗം 64കെബിപിഎസ് ആയി കുറയും. എന്നാല്‍, ഈ പ്ലാന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് വോയ്സ് കോള്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഏപ്രില്‍, മാര്‍ച്ച്‌ മാസങ്ങളില്‍ ചില ജിയോ ഉപയോക്താക്കള്‍ക്ക് സമാനമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന റഫറന്‍സുകളുണ്ടെങ്കിലും മെയ് മാസത്തിലാണ് അവസാനമായി ഇത്തരം ഓഫര്‍ ലഭിച്ചത്. ജിയോയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഫ്രീ അധിക അതിവേഗ ഡേറ്റ നല്‍കുന്നില്ല.

നിലവിലുള്ള ഡേറ്റാ പ്ലാനിനോടൊപ്പം ചിലര്‍ക്ക് മാത്രം അധിക 2 ജിബി ഹൈസ്പീഡ് ഡാറ്റ ആഡ്-ഓണ്‍ ഡേറ്റ പായ്ക്കായാണ് നല്‍കുന്നത്. ഇതിനര്‍ഥം ഉപയോക്താക്കള്‍ക്ക് പ്ലാനിന്റെ ഡേറ്റാ അലോക്കേഷന്‍ മാത്രമല്ല 2 ജിബി ഹൈ സ്പീഡ് ഡേറ്റാ ആനുകൂല്യവും ലഭിക്കും. അതായത് ഉപയോക്താക്കള്‍ക്ക് നാലു ദിവസത്തേക്ക് അധിക ചെലവില്ലാതെ 8 ജിബി ഡേറ്റ ലഭിക്കും. കമ്പനി തന്നെ ഈ പ്ലാന്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് നല്‍കും. മൈ ജിയോ ആപ്പ് സന്ദര്‍ശിച്ചാല്‍ ഈ പ്ലാനിന് അര്‍ഹനായിട്ടുണ്ടോ എന്ന് ഉപയോക്താക്കള്‍ക്ക് അറിയാന്‍ കഴിയും.

Related Articles

Back to top button