InternationalLatestSports

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടങ്ങള്‍

“Manju”

ശ്രീജ.എസ്

 

പ്രീമിയര്‍ ലീഗില്‍ ഇന്ന് നാല് പോരാട്ടങ്ങള്‍ നടക്കും. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഒപ്പം റിലഗേഷനിലും വലിയ പ്രാധാന്യമുള്ള മത്സരങ്ങള്‍ ആണ് ഇന്ന് ഉള്ളത്. 10.30ന് നടക്കുന്ന മത്സരത്തില്‍ റിലഗേഷന്‍ ഭീഷണി ഉള്ള എ എഫ് സി ബൗണ്മത് ന്യൂകസില്‍ യുണൈറ്റഡിനെ നേരിടും. ഇന്ന് വിജയിച്ചിട്ടില്ലായെങ്കില്‍ എഡി ഹോയുടെ ടീമിന് പ്രീമിയര്‍ ലീഗില്‍ നില്‍ക്കുക പ്രയാസമുള്ള കാര്യമാകും‌. ഇപ്പോള്‍ 18-ാം സ്ഥാനത്താണ് ബൌണ്മത് ഉള്ളത്.

10.30ന് തന്നെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആഴ്സണല്‍ നോര്‍വിച് സിറ്റിയെ നേരിടും. ലീഗില്‍ ഏറ്റവും അവസാനമുള്ള നോര്‍വിചിന് ഒരു പരാജയം കൂടെ താങ്ങാന്‍ ആവില്ല. ആദ്യ നാലില്‍ എത്താന്‍ ആകുമെന്ന് ഇപ്പോഴും പ്രതീക്ഷയുള്ള ആഴ്സണലിനും വിജയം നേടിയേ പറ്റൂ. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയും എവര്‍ട്ടണും ആണ് ഏറ്റുമുട്ടുന്നത്. ഈ മത്സരവും യൂറോപ്യന്‍ യോഗ്യതയില്‍ നിര്‍ണായകമാണ്. 12.45ന് നടക്കുന്ന മത്സരത്തില്‍ നാലാം സ്ഥാനക്കാരായ ചെല്‍സി റിലഗേഷന്‍ പോരില്‍ ഉള്ള വെസ്റ്റ് ഹാമിനെയും നേരിടും.

Related Articles

Back to top button