KeralaKozhikodeLatest

പെന്‍ഷന്‍ വിതരണത്തില്‍ സമയ ക്രമീകരണം

“Manju”

സിന്ധുമോള്‍ ആര്‍

 

കോഴിക്കോട്: ഇന്ന് മുതല്‍ ട്രഷറികളില്‍ സേവന/കുടുംബ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഒന്നാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ പി ടി എസ് ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ.

പി ടി എസ് ബി അക്കൗണ്ട് ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, രണ്ടാം പ്രവര്‍ത്തി ദിവസം രാവിലെ 10 മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ അക്കൗണ്ട് മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, മൂന്നാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ അക്കൗണ്ട് അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, നാലാം പ്രവര്‍ത്തി ദിവസം രാവിലെ 10 മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ അക്കൗണ്ട് ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, അഞ്ചാം പ്രവര്‍ത്തി ദിവസം രാവിലെ 10 മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ അക്കൗണ്ട് ഒന്‍പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് നിശ്ചിത ഫോം ചെക്കിനോടൊപ്പം പൂരിപ്പിച്ച്‌ നല്‍കാം. ഫോം ട്രഷറികളില്‍ ലഭ്യമാണ്.

Related Articles

Back to top button