IndiaLatest

അമിത വൈദ്യുതി ബില്‍, ഉപഭോക്താക്കള്‍ക്കായി ഇ എം ഐ പേയ്‌മെന്‍റ് അവതരിപ്പിച്ച്‌ അദാനി ഗ്രൂപ്പ്

“Manju”

സിന്ധുമോള്‍ ആര്‍

മുംബയ്: കേരളത്തിലെ പോലെ തന്നെ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ അമിത വൈദ്യുതി നിരക്കാണ് മുംബയിലെ സാധാരണക്കാരായ ജനങ്ങളുടെ മേല്‍ ചുമത്തിയത്. സാധാരണ വരുന്ന ബില്‍ തുകയുടെ നാലും അഞ്ചും ഇരട്ടി ബില്‍ തുക വന്നതോടെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അദാനി ഇലക്‌ട്രിസിറ്റി മുംബയ് ലിമിറ്റഡ് രംഗത്ത് വന്നത്.

മുംബയില്‍ അമിത വൈദ്യുതി ബില്ലുകള്‍ ഉണ്ടെന്ന് നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വൈദ്യുതി ബില്‍ കൂടാനുളള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോക്ക്ഡൗണായതിനാല്‍ ജനങ്ങള്‍ കൂടുതല്‍ സമയം വീടുകളില്‍ ചിലവഴിച്ചു, ചിലര്‍ വീടുകളില്‍ തന്നെ ജോലി ചെയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ കാരണത്താല്‍ തന്നെ വൈദ്യുതി ഉപയോഗത്തിന് സാധാരണ നിലയില്‍ നിന്ന് വര്‍ദ്ധനവ് ഉണ്ടായിരിക്കാം,ഇതിനാലാകാം ബില്‍ തുക കൂടിയതെന്നാണ് അദാനി ഇലക്‌ട്രിസിറ്റി വ്യക്തമാക്കുന്നത്. വൈദ്യുതി ഉപയോഗത്തിനും പണമടയ്ക്കല്‍ എളുപ്പമാക്കുന്നതിനും വേണ്ടി ചില പദ്ധതികളും അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.

മുംബയില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിനാല്‍ തന്നെ വൈദ്യുതി ഉപയോഗം ഇനിയും കൂടിയേക്കാം. ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും റെഗുലേറ്ററി ബോഡിയും നല്‍കിയ വ്യക്തതകള്‍‌ക്ക് പുറമേ ഇ-ബില്‍‌ സൗകര്യങ്ങള്‍‌, ഒന്നിലധികം ഡിജിറ്റല്‍ പേയ്‌മെന്റ് മോഡുകള്‍‌, ഇ‌എം‌ഐ സൗകര്യം എന്നിവ ഉള്‍പ്പെടെ വിവിധ സംരംഭങ്ങള്‍‌ അദാനി ഇലക്‌ട്രിസിറ്റി പ്രഖ്യാപിച്ചു.ഇത്തരം പ്രധാപ്പെട്ട വിവരങ്ങള്‍ ഉപഭോക്താവുമായി എസ്‌എംഎസ്, ഇമെയില്‍, വാട്ട്‌സ്‌ആപ്പ് വഴി പങ്കുവയ്ക്കും. വെബ്സൈറ്റിലൂടെ ഉപയോഗിക്കുന്ന യൂണിറ്റുകളുടെ കൃത്യമായ കണക്ക് ഉപഭോക്താവിന് അറിയാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായുള്ള താരതമ്യവും ബില്ലില്‍ ലഭ്യമാണ്.

Related Articles

Back to top button