IdukkiKeralaLatest

ജില്ലയിൽ 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

 

ഇടുക്കി:ജില്ലയിൽ 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

1. ജൂൺ 29 ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (43). എയർപോർട്ടിൽ നിന്നും ടാക്സിയിൽ എറണാകുളം കടവന്ത്രയിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

2.ജൂൺ 29 ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ പീരുമേട് സ്വദേശി (30). എറണാകുളത്തു കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

3.ജൂൺ 25 ന് ജിദ്ദയിൽ നിന്നും കണ്ണൂർ എയർപോർട്ടിലെത്തിയ ബൈസൺവാലി സ്വദേശി(29). എയർപോർട്ടിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

4.ജൂൺ 20 ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാർ സ്വദേശി (32). എയർപോർട്ടിൽ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
5&6.ജൂൺ 29 ന് ഡൽഹിയിൽ നിന്ന് ട്രെയിന് കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ. 75 കാരനായ പിതാവും 38 കാരിയായ പുത്രിയുമാണ്‌. റെയിൽവേ സ്റ്റേഷനിൽ നിന്നും കെഎസ്ആർടിസി യിൽ തൊടുപുഴയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

7.ബാംഗ്ലൂർ പോയി വന്ന കോടിക്കുളം സ്വദേശിയായ ഡ്രൈവർ.
പൈനാപ്പിൾ വില്പനക്ക് ജൂൺ 11 ന് വാളയാർ ചെക്ക് പോസ്റ്റിലൂടെ ബാംഗ്ലൂർ പോയി 15 ന് കോടികുളത്തെത്തി. ജൂൺ 30 ന് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്രവം പരിശോധനക്ക് എടുക്കുകയായിരുന്നു.

Related Articles

Back to top button