IndiaLatest

ജൂലായ് മുതല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

“Manju”

ശ്രീജ.എസ്

ധനകാര്യ ഇടപാടുകള്‍ക്ക് ജൂലായ് മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍വന്നു. എടിഎമ്മില്‍നിന്ന് തുകപിന്‍വലിക്കല്‍, അക്കൗണ്ടിലെ മിനിമം ബാലന്‍സ്, മ്യുച്വല്‍ ഫണ്ട് അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകള്‍ ബാധകം.

‌എടിഎം നിരക്കുകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ മൂന്നുമാസത്തേയ്ക്ക് എടിഎം നിരക്കുകള്‍ ഒഴിവാക്കിയിരുന്നു മാര്‍ച്ചിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞതിനാല്‍ എടിഎം ഇടപാടുകള്‍ക്ക് മുമ്പത്തെപോലെ നിരക്കുകള്‍ ഈടാക്കും.

അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകള്‍ക്കും മൂന്നുമാസത്തെ ഇളവ് അനുവദിച്ചിരുന്നു. അതിന്റെയും കാലാവധി അവസാനിച്ചു. ചിലബാങ്കുകള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് പാലിക്കാത്തവരില്‍നിന്ന് ഈമാസംമുതല്‍ പിഴ ഈടാക്കിയേക്കാം.

അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ടിലേയ്ക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനം ജൂണ്‍ 30വരെ നിര്‍ത്തിവെയ്ക്കാന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് . ഡെവലപ്‌മെന്റ് അതോറിറ്റി ബാങ്കുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസംമുതല്‍ ഇത് പുനഃരാരംഭിക്കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റുവരെയുള്ള .കാലത്തെ വിഹിതത്തില്‍നിന്ന് പിഴപലിശ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ജൂലായ് മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. എസ്‌ഐപി, എസ് ടി പി തുടങ്ങിയവവഴിയുള്ള നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്..നിക്ഷേപിക്കുന്നതുകയുടെ 0.005ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഡെറ്റ് ഫണ്ടുകള്‍ക്കും ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ക്കും ഇത് ബാധകമാണ്.
ഹ്രസ്വകാല നിക്ഷേപത്തേയ്ക്ക് വന്‍തുക നിക്ഷേപിക്കുന്ന ഡെറ്റ് പദ്ധതികളെയാകും ഇത്കാര്യമായി ബാധിക്കുക.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം വര്‍ഷത്തില്‍ 2000 രൂപവീതം മൂന്നുവര്‍ഷത്തേയ്ക്ക് മൊത്തം 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പദ്ധതി. ഇതുവരെ അഞ്ചുതവണ പണം കൈമാറി. ഇതിനുള്ള രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തിയതി ജൂണ്‍ 30ആയിരുന്നു.

Related Articles

Back to top button